An investment in knowledge always pays the best interest

 18 - 01 - 2021, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നായിരുന്നു. പുതിയ കോളജ് പുതിയ കൂട്ടുകാർ പുതിയ അന്തരീക്ഷം ...

B.Ed എന്ന പ്രൊഫഷണൽ കോഴ്സ് തുടർ പഠനത്തിനായി തിരഞ്ഞെടുക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. കാരണം, കുട്ടികളെ പഠിപ്പിക്കുക എന്നത് നാളത്തെ തലമുറയെ സൃഷ്ടിക്കുക കൂടിയാണ്. 

എന്നിരുന്നാലും ഈ തീരുമാനം ആയിരിക്കും ഞാൻ എൻ്റെ ജീവിതത്തിൽ എടുത്ത


ഏറ്റവും ബോൾഡ് ആയ ഒന്ന്.

പുതിയ കോളേജും ചുറ്റുപാടും കണ്ടപ്പോൾ തോന്നിയ പരിഭവമെല്ലാം അധ്യാപകരുടെ ചിരിച്ച  മുഖങ്ങൾ മാറ്റി തന്നു. 

കോഴ്സ് തുടങ്ങുകയാണ്. ഇന്ന് 19-01-2021. പുതുമകളുടെ കൂടെയുള്ള യാത്രയിൽ ഇന്നും ആളുകൾ കുറവ് അല്ലായിരുന്നു. ഓൺലൈൻ ക്ലാസ്സ് ആയിരുന്നു ഇന്ന്. വലിയ പരിചയം ഇല്ലത്തതുകൊണ്ട് ആദ്യ ക്ലാസ്സ് അവസാനിച്ച വേളയിലാണ് ഞാൻ ജോയിൻ ചെയ്തത്. പക്ഷേ പിറകെ വന്ന ക്ലാസ്സുകൾ അതിൻ്റെ കുറവ് മാറ്റി തന്നു. വളരെ എഫക്ടീവ് ആയിട്ടുള്ള ക്ലാസുകൾ. 

എൻറെ ഓർമ്മകളിൽ  സൂക്ഷിക്കാൻ കലാലയം ആകുന്ന മാലയിൽ രണ്ടു മുത്തുകൾ ഇപ്പോൾ കോർത്തു കഴിഞ്ഞിരിക്കുന്നു. ഈ മാല  പൂർത്തിയാക്കുവാൻ ഓരോ മുത്തുകൾക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Comments

Post a Comment

Popular posts from this blog

MTTC ൽ ഇന്ന് " കൊല " നടന്നു😱 : ഒന്നല്ല.... അതുക്കും മേലെ.🤪

Being Gifted actually a Gift?

Dr. Hari sir The Hero and Talent Hunt : Day 3