Posts

Showing posts from January, 2021

തുടങ്ങാം... ഒന്നിച്ച്👍🏼

Image
 രാവിലെ 9 മണിക്ക് യോഗ ക്ലാസ്സിൽ തുടങ്ങിയ ദിനം. മനസ്സിനെയും ശരീരത്തെയും ഊർജ്ജസ്വലമാക്കി ഞങ്ങൾ പുതിയ ദിവസത്തെ വരവേറ്റു.  പിന്നീടുള്ള മായ ടീച്ചറിന്റെ competency topic നെപ്പറ്റി കേൾക്കുമ്പോഴും ഉള്ളിൽ ഇന്നത്തെ ഞങ്ങളുടെ സ്റ്റേജ് പെർഫോമൻസി് നെ കുറിച്ചായിരുന്നു ഇടയ്ക്കിടെ ചിന്ത.  ദീപ്തി ടീച്ചറിന്റെ ക്ലാസ്സിൽ "ഒരു കണക്ക് ടീച്ചർ എങ്ങനെ ആയിരിക്കണം " എന്ന വിഷയത്തെ പറ്റി ചർച്ച ചെയ്തതിനുശേഷം ഞങ്ങൾ പ്രാക്ടീസ് തുടങ്ങി.  വളരെ ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾക്ക് പറ്റുന്നതുപോലെ ഞങ്ങൾ എല്ലാം ചെയ്തു നോക്കി. സമയം രണ്ടു മണിയായി. മൂന്നാമത്തെ പെർഫോമൻസ് ആയിരുന്നു ഞങ്ങളുടെത് . എല്ലാവരും വളരെ നന്നായി പ്രകടനം കാഴ്ച വെച്ചു. ടീച്ചേഴ്സും കുട്ടികളും എല്ലാം നല്ല അഭിപ്രായം. MTTS ന്റെ വേദിയിൽ ഞങ്ങളുടെ ഒന്നിച്ചുള്ള തുടക്കം. Ekayana യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ എല്ലാ കുട്ടികളും വളരെ നന്നായി തങ്ങളുടെ പ്രകടനങ്ങൾ കാഴ്ചവെച്ചു. മികച്ച കലാകാരന്മാരെയും കലാ കലാകാരികളെയും പരിചയപ്പെട്ടു.  മായ ടീച്ചറുടെ പിറന്നാളായിരുന്നു ഇന്ന്. ചെറിയ രീതിയിൽ ടീച്ചറിനെ ആശംസിക്കുകയും ദീപ്തി ടീച്ചറിന്റെ വക മനോഹരമായ പാട്ടും കഴിഞ്ഞ് ഞ

പൂർണ്ണ സ്വരാജ് 🇮🇳✨

Image
Bolo Bharat Mata Ki....Jai💪 രാജ്യം ഇന്ന് 72-ാമത് റിപ്ലബിക് ആഘോഷിച്ചു  ഒപ്പം ഞങ്ങളും . 🇮🇳🇮🇳🇮🇳 തിയോഫിലസിന്റെ മണ്ണിൽ പതാക ഉയർന്നത് 8:40 ഓടെ . ഞങ്ങളുടെ പ്രീയപ്പെട്ട ജിബി ടീച്ചറാണ് പതാക ഉയർത്തിയത്. ശേഷം ടീച്ചർ വളരെ നല്ല ഒരു സന്ദേശവും പറഞ്ഞു.  ശേഷം ദേശീയ ഗാനവും , പ്രതിജ്ഞയും കഴിഞ്ഞ് Social science കുട്ടികൾ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ആദ്യമായി അങ്ങനെ എനിക്ക് ഒരു സമ്മാനം കിട്ടി തിയോഫിലസിൽ നിന്ന്. 🤩 ഒടുവിൽ മധുരം കഴിച്ച ശേഷം ഞങ്ങൾ പിരിഞ്ഞു. NAAC ന്റെ അവസാനഘട്ട ഒരുക്കങ്ങളിലക്ക് അദ്ധ്യാപകർ കടന്നു. എല്ലാം നന്നായി നടക്കട്ടെ .... ✨✨ "Democracy is not merely a form of government. It is primarily a mode of associated living, of conjoint communicated experience. It is essentially an attitude of respect and reverence towards fellow men" - BR Ambedkar

Bhramari pranayama for mind and body

Image
  Again online class.  First period was PE. George sir came today with another yoga practise called bhramari pranayama.  The word pranayama comes from Sanskrit. It literally translates to, “extension of breath”. Prana is the life-force that infuses our bodies with energy. It forms a strong association between the mind and the consciousness.  Bhramari pranayama  is the best cure for stress. It nurtures peace in your being, which in turn, results in self-healing. Very effective class. Last class was the optional subject's. But teacher was busy with NAAC programms so we were given by some tasks to be completed.    5th pearl : "   When  the Breath wanders, the mind is unsteady, but when the Breath is still, so is the mind."

Being Gifted actually a Gift?

Image
 A new task given by Deepthi teacher : Watch an education related movie and write about the educational insight reflecting in it. Watching movies is always refreashing and enjoyable. Since it is a task now, I need to not only just watch it but also observe it in a different way, by means of the intentions. I chose the movie Gifted . The plot of the movie follows an intellectually "gifted" seven year old who becomes the subject of a custody battle between her maternal uncle and grandmother.  Directed by              :            Marc Webb  Produced by            :            Karen Lunder                                                   Andy Cohen  Written by               :            Tom Flynn  Starring                    :            Chris Evans,                                                               Lindsey Duncan,                                                     Mckenna Grace  Frank Adler (Chris Evans) is a single man raising a child prodigy- his spirited young

Annyeonghaseyo Seonsaengnim

Image
22/ 01 / 2021 ഇന്നും ഓൺലൈൻ ക്ലാസ് ആയിരുന്നു. ഓൺലൈൻ ക്ലാസ്സുകൾ ശീലം ഇല്ലാത്തതുകൊണ്ട് തന്നെ ക്ലാസുകൾ ഒന്നും പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നില്ല. ഗൂഗിൾ മീറ്റിൽ ഇതിൽ വീഡിയോയും ഓഡിയോയും മ്യൂട്ട് ചെയ്യാം എന്നത് കൊണ്ട് തന്നെ ആർക്കും മറ്റെന്തും ചെയ്യാം. പക്ഷെ ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണുള്ളത് , വിശ്വാസം. ഒരു ടീച്ചർ താൻ പഠിപ്പിക്കുന്ന കുട്ടികളെ മുഖാമുഖം കാണാതെ ഒരു കാര്യം പഠിപ്പിക്കുമ്പോൾ ടീച്ചർക്ക് കുട്ടികളിൽ വിശ്വാസമാണ് അവർ താൻ പറയുന്നത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് .  ദീപ്തി ടീച്ചറുടെ ഇന്നത്തെ ക്ലാസ്സിൽ ഞങ്ങൾ പഠിച്ചത്  The Role of a teacher എന്നതാണ് . പ്രധാനപ്പെട്ട 7 കാര്യങ്ങൾ: - 1 . A teacher should be a scaffolder 2 . Should be a facilitar 3 . Should be a reflexive practitioner  4 . Should be a social engineer 5 . Should be a mentor 6 . Should be a knowledge builder 7 . Should be a GARDENER ടീച്ചർ എന്ന പദവി അലങ്കരിക്കുമ്പോൾ നമ്മുടെ കയ്യിൽ എന്തെല്ലാം ഉത്തരവാദിത്തങ്ങൾ ആണ് അടങ്ങിയിട്ടുള്ളത് എന്ന്  മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.  ശേഷം ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ് ആയിരുന്

Schema✓ Assimilation✓Accommodation✓

Image
 21/01/2021  ഓൺലൈൻ ക്ലാസ്സിന്റ മൂന്നാം ദിവസം . ദീപ്തി ടീച്ചറുടെ ഓപ്ഷണൽ ക്ലാസ്സോടു കൂടി തുടങ്ങിയ ദിനത്തിൽ ആദ്യം പഠിച്ചത് വളരെ പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണ്. ഒരു അധ്യാപകൻ /അധ്യാപിക ആകുവാൻ ഞാൻ സ്വപ്നം കണ്ടു വന്നവരാണ്  . അതുകൊണ്ടുതന്നെ ഒരു മാതൃക അധ്യാപിക  ആകാൻ വേണ്ട ഗുണങ്ങൾ  എന്തൊക്കെ  എന്നതാണ് ആണ്  ഞങ്ങൾ ചർച്ച ചെയ്തത്.  ടീച്ചർ നെയും അതുപോലെ തന്നെ കൂട്ടുകാരെയും പരസ്പരം കണ്ടു പഠിക്കാൻ സാധിക്കാത്തതിൽ അല്പം വിഷമം തോന്നി. വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു അത്.  അടുത്തത് ആൻസി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. ഞാൻ ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്. ഒരു കുട്ടിക്ക് അവൻറെ ഓരോ പ്രായത്തിലും ഉണ്ടാകുന്ന മാനസികവും ശാരീരികവും ആയ വളർച്ചയിൽ അവൻറെ വിഷമതകളെ തരണം ചെയ്യാൻ ഒരു അധ്യാപിക എന്ന നിലയിൽ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് വളരെ ലളിതമായ ഭാഷയിൽ ടീച്ചർ പറഞ്ഞു തന്നു . ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് അർത്ഥവത്തായ കാര്യങ്ങൾ .  അവസാനമായി മായ ടീച്ചറുടെ ക്ലാസ് ആയിരുന്നു. ടീച്ചറുടെ വളരെ തന്മയത്വത്തോടെ  ഉള്ള സംസാരം അതുപോലെതന്നെ വാചകങ്ങൾ എന്നെ ആദ്യം തന്നെ ആകൃഷ്ട ആക്കിയിരുന്നു. വിദ്യാഭ്യാസ

From stone to AI: The journey of Technology

Image
 20-01-2021 ഓൺലൈൻ ക്ലാസിലെ രണ്ടാം ദിവസം . പതിവുപോലെ പോലെ ജോജു തൻറെ ഭംഗിയുള്ള ചിരിയോടു കൂടി ക്ലാസ് തുടങ്ങി. ഒരു ഇൻറർആക്ടീവ് ക്ലാസ്സ് ആണ് ഇന്ന് ഉണ്ടായിരുന്നത്. വിഷയം : മനുഷ്യജീവിതത്തെ ടെക്നോളജി എങ്ങനെ സ്വാധീനിച്ചിരിക്കുന്നു.  നമുക്കറിയാം ഈ ലോകത്ത് സാങ്കേതികവിദ്യ ഇല്ലാതെ നമ്മുടെയൊക്കെ ജീവിതം എത്ര വിഷമം നിറഞ്ഞതായിരിക്കും എന്ന് . ചുരുക്കിപ്പറഞ്ഞാൽ, സാങ്കേതികവിദ്യ എന്നത് മനുഷ്യൻ അവൻറെ ജീവിതം എളുപ്പം ഉള്ളതാക്കാൻ കണ്ടുപിടിച്ച വിദ്യകളാണ്. ഒന്നു ചിന്തിച്ചാൽ നമുക്ക്  മനസ്സിലാക്കാം ഗുഹകളിൽ കഴിഞ്ഞിരുന്ന മനുഷ്യൻ തീ ഉണ്ടാക്കുന്നതും, കല്ലുകൾ വെച്ച് ആയുധം ഉണ്ടാക്കുന്നതും മുതൽ സാങ്കേതികവിദ്യ  അല്ലെങ്കിൽ ടെക്നോളജിയും അവൻറെ കൂടെ പരിണാമം സംഭവിച്ചത് ഇന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വരെ എത്തി നിൽക്കുന്നു.  സാങ്കേതികവിദ്യകളുടെ ഗുണവും അതുപോലെതന്നെ ദോഷവും പരസ്പരം ചർച്ച ചെയ്ത ശേഷം ജോജു സാർ എന്നത്തെയും പോലെ വളരെ അർത്ഥവത്തായ ഒരു ടോക്കിലൂടെ ഇന്നത്തെ സെക്ഷൻ അവസാനിപ്പിച്ചു.  ശേഷം  ജിബി ടീച്ചർ ന്റെ സെക്ഷൻ ആയിരുന്നു. പക്ഷേ  ചില കാരണങ്ങൾ കൊണ്ട് ടീച്ചർ ന് ഇന്ന് ക്ലാസ്സ് എടുക്കാൻ കഴിഞ്ഞില്ല.  പുതിയ കൂട്ടുകാരെ പരിചയപ്പെട്ടതിൽ

An investment in knowledge always pays the best interest

Image
 18 - 01 - 2021, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നായിരുന്നു. പുതിയ കോളജ് പുതിയ കൂട്ടുകാർ പുതിയ അന്തരീക്ഷം ... B.Ed എന്ന പ്രൊഫഷണൽ കോഴ്സ് തുടർ പഠനത്തിനായി തിരഞ്ഞെടുക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. കാരണം, കുട്ടികളെ പഠിപ്പിക്കുക എന്നത് നാളത്തെ തലമുറയെ സൃഷ്ടിക്കുക കൂടിയാണ്.  എന്നിരുന്നാലും ഈ തീരുമാനം ആയിരിക്കും ഞാൻ എൻ്റെ ജീവിതത്തിൽ എടുത്ത ഏറ്റവും ബോൾഡ് ആയ ഒന്ന്. പുതിയ കോളേജും ചുറ്റുപാടും കണ്ടപ്പോൾ തോന്നിയ പരിഭവമെല്ലാം അധ്യാപകരുടെ ചിരിച്ച  മുഖങ്ങൾ മാറ്റി തന്നു.  കോഴ്സ് തുടങ്ങുകയാണ്. ഇന്ന് 19-01-2021. പുതുമകളുടെ കൂടെയുള്ള യാത്രയിൽ ഇന്നും ആളുകൾ കുറവ് അല്ലായിരുന്നു. ഓൺലൈൻ ക്ലാസ്സ് ആയിരുന്നു ഇന്ന്. വലിയ പരിചയം ഇല്ലത്തതുകൊണ്ട് ആദ്യ ക്ലാസ്സ് അവസാനിച്ച വേളയിലാണ് ഞാൻ ജോയിൻ ചെയ്തത്. പക്ഷേ പിറകെ വന്ന ക്ലാസ്സുകൾ അതിൻ്റെ കുറവ് മാറ്റി തന്നു. വളരെ എഫക്ടീവ് ആയിട്ടുള്ള ക്ലാസുകൾ.  എൻറെ ഓർമ്മകളിൽ  സൂക്ഷിക്കാൻ കലാലയം ആകുന്ന മാലയിൽ രണ്ടു മുത്തുകൾ ഇപ്പോൾ കോർത്തു കഴിഞ്ഞിരിക്കുന്നു. ഈ മാല  പൂർത്തിയാക്കുവാൻ ഓരോ മുത്തുകൾക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു.