From stone to AI: The journey of Technology

 20-01-2021 ഓൺലൈൻ ക്ലാസിലെ രണ്ടാം ദിവസം . പതിവുപോലെ പോലെ ജോജു തൻറെ ഭംഗിയുള്ള ചിരിയോടു കൂടി ക്ലാസ് തുടങ്ങി. ഒരു ഇൻറർആക്ടീവ് ക്ലാസ്സ് ആണ് ഇന്ന് ഉണ്ടായിരുന്നത്. വിഷയം : മനുഷ്യജീവിതത്തെ ടെക്നോളജി എങ്ങനെ സ്വാധീനിച്ചിരിക്കുന്നു. 


നമുക്കറിയാം ഈ ലോകത്ത് സാങ്കേതികവിദ്യ ഇല്ലാതെ നമ്മുടെയൊക്കെ ജീവിതം എത്ര വിഷമം നിറഞ്ഞതായിരിക്കും എന്ന് . ചുരുക്കിപ്പറഞ്ഞാൽ, സാങ്കേതികവിദ്യ എന്നത് മനുഷ്യൻ അവൻറെ ജീവിതം എളുപ്പം ഉള്ളതാക്കാൻ കണ്ടുപിടിച്ച വിദ്യകളാണ്. ഒന്നു ചിന്തിച്ചാൽ നമുക്ക്  മനസ്സിലാക്കാം ഗുഹകളിൽ കഴിഞ്ഞിരുന്ന മനുഷ്യൻ തീ ഉണ്ടാക്കുന്നതും, കല്ലുകൾ വെച്ച് ആയുധം ഉണ്ടാക്കുന്നതും മുതൽ സാങ്കേതികവിദ്യ  അല്ലെങ്കിൽ ടെക്നോളജിയും അവൻറെ കൂടെ പരിണാമം സംഭവിച്ചത് ഇന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വരെ എത്തി നിൽക്കുന്നു.



 സാങ്കേതികവിദ്യകളുടെ ഗുണവും അതുപോലെതന്നെ ദോഷവും പരസ്പരം ചർച്ച ചെയ്ത ശേഷം ജോജു സാർ എന്നത്തെയും പോലെ വളരെ അർത്ഥവത്തായ ഒരു ടോക്കിലൂടെ ഇന്നത്തെ സെക്ഷൻ അവസാനിപ്പിച്ചു. 
ശേഷം  ജിബി ടീച്ചർ ന്റെ സെക്ഷൻ ആയിരുന്നു. പക്ഷേ  ചില കാരണങ്ങൾ കൊണ്ട് ടീച്ചർ ന് ഇന്ന് ക്ലാസ്സ് എടുക്കാൻ കഴിഞ്ഞില്ല. 
പുതിയ കൂട്ടുകാരെ പരിചയപ്പെട്ടതിൽ വളരെ സന്തോഷം . 

 3rd pearl: " Don't think about the sourful past you have, don't get too anxious about the future, live in present."


Comments

Popular posts from this blog

Dr. Hari sir The Hero and Talent Hunt : Day 3

Being Gifted actually a Gift?

MTTC ൽ ഇന്ന് " കൊല " നടന്നു😱 : ഒന്നല്ല.... അതുക്കും മേലെ.🤪