തുടങ്ങാം... ഒന്നിച്ച്👍🏼

 രാവിലെ 9 മണിക്ക് യോഗ ക്ലാസ്സിൽ തുടങ്ങിയ ദിനം. മനസ്സിനെയും ശരീരത്തെയും ഊർജ്ജസ്വലമാക്കി ഞങ്ങൾ പുതിയ ദിവസത്തെ വരവേറ്റു. 



പിന്നീടുള്ള മായ ടീച്ചറിന്റെ competency topic നെപ്പറ്റി കേൾക്കുമ്പോഴും ഉള്ളിൽ ഇന്നത്തെ ഞങ്ങളുടെ സ്റ്റേജ് പെർഫോമൻസി് നെ കുറിച്ചായിരുന്നു ഇടയ്ക്കിടെ ചിന്ത. 



ദീപ്തി ടീച്ചറിന്റെ ക്ലാസ്സിൽ "ഒരു കണക്ക് ടീച്ചർ എങ്ങനെ ആയിരിക്കണം " എന്ന വിഷയത്തെ പറ്റി ചർച്ച ചെയ്തതിനുശേഷം ഞങ്ങൾ പ്രാക്ടീസ് തുടങ്ങി. 



വളരെ ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾക്ക് പറ്റുന്നതുപോലെ ഞങ്ങൾ എല്ലാം ചെയ്തു നോക്കി. സമയം രണ്ടു മണിയായി. മൂന്നാമത്തെ പെർഫോമൻസ് ആയിരുന്നു ഞങ്ങളുടെത് . എല്ലാവരും വളരെ നന്നായി പ്രകടനം കാഴ്ച വെച്ചു. ടീച്ചേഴ്സും കുട്ടികളും എല്ലാം നല്ല അഭിപ്രായം. MTTS ന്റെ വേദിയിൽ ഞങ്ങളുടെ ഒന്നിച്ചുള്ള തുടക്കം. Ekayana യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ എല്ലാ കുട്ടികളും വളരെ നന്നായി തങ്ങളുടെ പ്രകടനങ്ങൾ കാഴ്ചവെച്ചു. മികച്ച കലാകാരന്മാരെയും കലാ കലാകാരികളെയും പരിചയപ്പെട്ടു.


 മായ ടീച്ചറുടെ പിറന്നാളായിരുന്നു ഇന്ന്. ചെറിയ രീതിയിൽ ടീച്ചറിനെ ആശംസിക്കുകയും ദീപ്തി ടീച്ചറിന്റെ വക മനോഹരമായ പാട്ടും കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞു.



 "ഇതൊക്കെ ഒരു സിമ്പിൾ തുടക്കം മാത്രം , വലിയ വലിയ കാര്യങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. "  അധ്യാപകരുടെ ഈ ഓർമ്മപ്പെടുത്തലിന് ഒരേ ഒരു കാര്യം മാത്രമേ ഞങ്ങൾക്ക് മറുപടി പറയാനുള്ളൂ ....

"We are waiting .......😎😎 "


Comments

Popular posts from this blog

MTTC ൽ ഇന്ന് " കൊല " നടന്നു😱 : ഒന്നല്ല.... അതുക്കും മേലെ.🤪

Being Gifted actually a Gift?

Dr. Hari sir The Hero and Talent Hunt : Day 3