Schema✓ Assimilation✓Accommodation✓
21/01/2021 ഓൺലൈൻ ക്ലാസ്സിന്റ മൂന്നാം ദിവസം . ദീപ്തി ടീച്ചറുടെ ഓപ്ഷണൽ ക്ലാസ്സോടു കൂടി തുടങ്ങിയ ദിനത്തിൽ ആദ്യം പഠിച്ചത് വളരെ പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണ്. ഒരു അധ്യാപകൻ /അധ്യാപിക ആകുവാൻ ഞാൻ സ്വപ്നം കണ്ടു വന്നവരാണ് . അതുകൊണ്ടുതന്നെ ഒരു മാതൃക അധ്യാപിക ആകാൻ വേണ്ട ഗുണങ്ങൾ എന്തൊക്കെ എന്നതാണ് ആണ് ഞങ്ങൾ ചർച്ച ചെയ്തത്. ടീച്ചർ നെയും അതുപോലെ തന്നെ കൂട്ടുകാരെയും പരസ്പരം കണ്ടു പഠിക്കാൻ സാധിക്കാത്തതിൽ അല്പം വിഷമം തോന്നി. വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു അത്.
അവസാനമായി മായ ടീച്ചറുടെ ക്ലാസ് ആയിരുന്നു. ടീച്ചറുടെ വളരെ തന്മയത്വത്തോടെ ഉള്ള സംസാരം അതുപോലെതന്നെ വാചകങ്ങൾ എന്നെ ആദ്യം തന്നെ ആകൃഷ്ട ആക്കിയിരുന്നു. വിദ്യാഭ്യാസമെന്ന വിലയിടാൻ കഴിയാത്ത വിധത്തിലുള്ള സമ്പത്തിനെ കുറിച്ച് ഇന്ത്യയിലെയും അതുപോലെതന്നെ വിദേശത്തുമുള്ള പ്രമുഖ വ്യക്തികൾ പറഞ്ഞിരിക്കുന്ന വാചകങ്ങൾ ഓരോന്നായി ടീച്ചർ ചർച്ച ചെയ്തു. എത്ര പണക്കാരൻ ആണെന്ന് പറഞ്ഞാലും വിദ്യാഭ്യാസമുള്ളവൻ ഇരിക്കുന്ന തട്ട് ആയിരിക്കും എപ്പോഴും താഴ്ന്നു നിൽക്കുക .
4th Pearl : " പഠിച്ച ഓരോ വ്യക്തിയും അതിന് അവസരം ലഭിക്കാത്ത ഓരോരുത്തതരേയും പഠിപ്പിക്കുക. "
❤️
ReplyDelete😊🙏
ReplyDeleteDone Well, continue
ReplyDelete