Annyeonghaseyo Seonsaengnim
22/ 01 / 2021
ഇന്നും ഓൺലൈൻ ക്ലാസ് ആയിരുന്നു. ഓൺലൈൻ ക്ലാസ്സുകൾ ശീലം ഇല്ലാത്തതുകൊണ്ട് തന്നെ ക്ലാസുകൾ ഒന്നും പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നില്ല. ഗൂഗിൾ മീറ്റിൽ ഇതിൽ വീഡിയോയും ഓഡിയോയും മ്യൂട്ട് ചെയ്യാം എന്നത് കൊണ്ട് തന്നെ ആർക്കും മറ്റെന്തും ചെയ്യാം. പക്ഷെ ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണുള്ളത് , വിശ്വാസം. ഒരു ടീച്ചർ താൻ പഠിപ്പിക്കുന്ന കുട്ടികളെ മുഖാമുഖം കാണാതെ ഒരു കാര്യം പഠിപ്പിക്കുമ്പോൾ ടീച്ചർക്ക് കുട്ടികളിൽ വിശ്വാസമാണ് അവർ താൻ പറയുന്നത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് .
ദീപ്തി ടീച്ചറുടെ ഇന്നത്തെ ക്ലാസ്സിൽ ഞങ്ങൾ പഠിച്ചത് The Role of a teacher എന്നതാണ് . പ്രധാനപ്പെട്ട 7 കാര്യങ്ങൾ: -
1 . A teacher should be a scaffolder
2 . Should be a facilitar
3 . Should be a reflexive practitioner
4 . Should be a social engineer
5 . Should be a mentor
6 . Should be a knowledge builder
7 . Should be a GARDENER
ടീച്ചർ എന്ന പദവി അലങ്കരിക്കുമ്പോൾ നമ്മുടെ കയ്യിൽ എന്തെല്ലാം ഉത്തരവാദിത്തങ്ങൾ ആണ് അടങ്ങിയിട്ടുള്ളത് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ശേഷം ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ് ആയിരുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സ് ഓൺലൈൻ ആയിട്ട് പഠിപ്പിക്കാൻ പറ്റുമോ ? പക്ഷേ ജോർജ് സാർ അതിനൊരു ഉപാധി കണ്ടെത്തി. സാർ ഇന്ന് ഞങ്ങളെ ഒരു യോഗക്ലാസ് ആണ് പഠിപ്പിച്ചത്. പ്രാണായാമ .മനസ്സിനെ ശാന്തമാക്കാൻ ഇതിലും നല്ലൊരു മാർഗം വേറെ എന്താണുള്ളത്.
അവസാനം ആൻസി ടീച്ചറുടെ ക്ലാസ് ആയിരുന്നു. ഒരു മനുഷ്യൻ പിറന്നു വീഴുമ്പോൾ മുതൽ മരിക്കുന്നതുവരെ അവൻ ഓരോന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടും പറഞ്ഞും വായിച്ചും എഴുതിയും പഠിച്ചു തുടങ്ങുന്ന ഒരു കുട്ടി, ഓരോ വയസ്സിലും അവൻ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് ഇന്ന് ക്ലാസ്സിൽ ടീച്ചർ ചർച്ച ചെയ്തത്.
എന്നത്തെയും പോലെ തന്നെ ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് ഉണ്ടായിരുന്നില്ല. ഓഫ്‌ലൈൻ ക്ലാസ്സുകൾ ഇനിയെന്ന് കാണും ? അടുത്തയാഴ്ച മുതൽ എങ്കിലും ഓഫ്‌ലൈൻ ക്ലാസ് ആയിരിക്കണേമേ എന്ന് ആഗ്രഹിച്ച് ഇരിക്കുകയാണ് ഞങ്ങൾ എല്ലാവരും .
((( ഈ ബ്ലോഗിൻറെ ടൈറ്റിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് എന്ന് ചിലർക്ക് മനസ്സിലായിട്ടുണ്ടാവില്ല അല്ലെ? 😉 കൊറിയൻ ഭാഷയാണ് :
annyeonghaseyo : നമസ്കാരം
Seonsaengnim : ടീച്ചർ )))
5th pearl :- “A gentle word, a kind look, a good-natured smile can work wonders and accomplish miracles.”
Comments
Post a Comment