Master Blaster✨😎
ഫെബ്രുവരി മാസം തുടങ്ങുകയായി. രാവിലെ 9:30 മുതൽ 12:30 വരെ ഇന്ന് ഒരു സെമിനാർ. Reflective Self Discovery. Jobi സാർ നേതൃത്വം നൽകിയ ഈ സെമിനാർ മാസ്റ്റർ ബ്ലാസ്റ്റർ തന്നെയായിരുന്നു. ഒരു ടീച്ചർ എന്തായിരിക്കണം അതിലുപരി ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നിങ്ങനെ ഉള്ള വിഷയത്തെപ്പറ്റി സാർ വളരെ ലളിതമായ ഭാഷയിലും ലളിതമായ ടാസ്ക് കളിലൂടെയും യും ഞങ്ങളെ പഠിപ്പിച്ചു. തികച്ചും പുതിയൊരു അനുഭവമായിരുന്നു ആ ക്ലാസ് .
ഒരു മനുഷ്യനെന്ന നിലയിൽ മറ്റൊരു മനുഷ്യനോട് നമുക്ക് ഉണ്ടാകേണ്ട പ്രധാനപ്പെട്ട അല്ലെങ്കിൽ അടിസ്ഥാനപരമായ അഞ്ച് കാര്യങ്ങൾ: ബഹുമാനം, മനസ്സിലാക്കാനുള്ള കഴിവ് , കെയറിങ്, സഹകരണം ,ഉത്തരവാദിത്വം .
സാർ മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു : ഈ 5 അടിസ്ഥാന ഗുണങ്ങളും അടങ്ങിയ ഒരു വ്യക്തി മാത്രമേ ഒരാളുടെ ജീവിതത്തിൽ ഉണ്ടാവു... അത് കൂട്ടുകാർ ആണ്.
ഉച്ചയ്ക്ക് ശേഷം മായടീച്ചർ ന്റെ ക്ലാസ്സ് ആയിരുന്നു. Formal teaching, informal teaching and non formal teacher... ഇതൊക്കെയായിരുന്നു ഇന്നത്തെ വിഷയം.സമയപരിധി മൂലം Joju സാറിന് ഇന്ന് ചെറിയൊരു വിഷയത്തെപ്പറ്റി മാത്രമേ ഞങ്ങൾക്ക് ക്ലാസെടുക്കാൻ കഴിഞ്ഞുള്ളൂ.
Technology in and of education...hardware and software technology.
Comments
Post a Comment